ഗ്രാമ പഞ്ചായത്തുകള്‍ പ്ലാസ്റ്റിക്ക് നിരോധനം പ്രാവര്‍ത്തികമാക്കണം: ജില്ലാ പരിസ്ഥിതി ഐക്യവേദി
പാലക്കാട്: മലമ്പുഴ ഡാം ,കാഞ്ഞിരപ്പുഴ ഡാം, ഉള്‍പ്പടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മലിനീകരണത്തിനും നെല്ലിയാംമ്പതി, സൈലന്റ് വാലി വനമേഖലയിലെ വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാവുന്ന പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ തയ്യാറാവണമെന്ന് ജില്ലയിലെ പരിസ്ഥിതി സംഘടനകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ജില്ല പരിസ്ഥിതി ഐക്യവേദി .
പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമായി നടപ്പിലാക്കുന്ന പാലക്കാട് നഗരസഭയെ യോഗം അഭിനന്ദിച്ചു. പല പഞ്ചായത്തുകളും പ്ലാസ്റ്റില്‍ നിരോധനത്തിനു നേരെ ഇന്നും മുഖം തിരിഞ്ഞ് നില്ക്കുകയാണ്. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ പഞ്ചായത്തുകളിലിവട്ടെ പരിശോധനകള്‍ കാര്യക്ഷമവുമല്ലാത്തത് പ്ലാസ്റ്റിക് വ്യാപനത്തിന് കാരണമാവുന്നു.
പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ നെല്ലിയാംപതിയില്‍ നിന്ന് പ്രതിമാസം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോഴും പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ് തയ്യാറാവണമെന്നും ആവശ്യപ്പെട്ട യോഗത്തില്‍ ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് മണികുളങ്ങര (പ്രകൃതി സംരക്ഷണ സമിതി) അജേഷ് മാസ്റ്റര്‍ ( നന്മ എക്കോക്ലബ്) അഡ്വ.ലിജോ പനങ്ങാടന്‍ (സഹ്യാദ്രി നെച്ചര്‍ ക്ലബ്) ബി.സുധാകരന്‍ ( പുനര്‍ജനി പരിസ്ഥിതി സംഘടന) രാമന്‍ മങ്കര (മങ്കര നെച്ചര്‍ ക്ലബ്) രമേഷ് .ആര്‍ (വെസ്റ്റേന്‍ ഘാട്ട് നെച്ചര്‍ ക്ലബ്) ദീപക് വര്‍മ്മ ( എക്കോ ബഗ് വേസ്റ്റ് മാനേജ്‌മെന്റ് ) എസ്.ഗുരുവായൂരപ്പന്‍ (വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ സൊസെറ്റി) പരിസ്ഥിതി പ്രവര്‍ത്തകരായ സുബ്രമണ്യന്‍, ദീപം സുരേഷ്, ചേറ്റൂര്‍ ശിവദാസ്, എന്നിവര്‍ സംസാരിച്ചു. ചെയര്‍മാനായി ബോബന്‍ മാട്ടുമന്തയെയും,ജന: കണ്‍വീനറായി ശ്യാംകുമാര്‍ തേങ്കുറിശ്ശിയേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."