ജില്ലയില്‍ അനധികൃത മദ്യം ഒഴുകുന്നു 43 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടികൂടി
വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് പ്രദേശത്ത് വ്യാജമദ്യ ലോബിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു മദ്യം കണ്ടെത്തിയത്
കാസര്‍കോട്: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതിനു പിന്നാലെ ജില്ലയില്‍ അനധികൃത മദ്യം ഒഴുകുന്നു. 43.20 ലിറ്റര്‍ മദ്യമാണ് ഇന്നലെ കാസര്‍കോട് എക്‌സൈസ് വകുപ്പ് പിടികൂടിയത്. അഞ്ചു കെയ്‌സുകളിലായി സൂക്ഷിച്ചിരുന്ന 180 മില്ലിയുടെ 240 കുപ്പി മദ്യമാണ് കാഞ്ഞങ്ങാട്-ചെര്‍ക്കള സംസ്ഥാന പാതയോരത്തു നിന്നു കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എ.ആര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് പ്രദേശത്ത് വ്യാജമദ്യ ലോബിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു മദ്യം കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തു ചപ്പുചവറുകള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യശേഖരം. കര്‍ണാടകയില്‍ 45 രൂപ മാത്രം വിലയുള്ള മദ്യം പ്രദേശത്ത് 100 മുതല്‍ 150 വരെ രൂപക്കാണു വില്‍ക്കുന്നത്. സംഭവത്തില്‍ സ്ഥലത്തെ പ്രധാന അനധികൃത മദ്യവ്യാപാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഒന്‍പത് ബീര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും മൂന്നു ബീവറേജ് ഔട്ട്‌ലെറ്റുകളും 38 കള്ളുഷാപ്പുകളുമാണ് പൂട്ടിയത്.
കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജിജി പോള്‍, വി അശ്രഫ്, സിവില്‍ ഓഫിസര്‍മാരായ വി പ്രമോദ്കുമാര്‍, കെ ഗോപാലന്‍, എ മനാഫ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ അജയകുമാര്‍, ജെ ജോസഫ് പരിശോധനയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."