HOME
DETAILS

സ്ത്രീ സുരക്ഷ; സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന്

  
backup
April 04 2017 | 21:04 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0


കല്‍പ്പറ്റ: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികള്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത്. ബാലിക പീഡനങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. പട്ടിക വര്‍ഗ്ഗ സമൂഹത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ആചാര പ്രകാരം വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുണ്ട്. ഇവരെ പോക്‌സോ കേസില്‍പ്പെടുത്തി പുരുഷന്മാരെ ജയിലിലടച്ചത് മൂലം പട്ടിണിയിലായ പെണ്‍കുട്ടികളുടെ കുടുംബത്തെ ധനസഹായം നല്‍കി സര്‍ക്കാര്‍ സംരക്ഷിക്കണം.
 മാനുഷിക പരിഗണന നല്‍കി ഇത്തരത്തില്‍ ജയിലിലായവരെ പുറത്തു കൊണ്ടുവരാന്‍ ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കായി ഒരു വകുപ്പ് തന്നെ ഉണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കുടുംബശ്രീ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
 രാഷ്ട്രീയ രംഗത്തേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരാന്‍ മഹിളാ കോണ്‍ഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ജില്ലയില്‍ പഞ്ചായത്ത്തല കണ്‍വന്‍ഷനുകളും, നിയോജക മണ്ഡലം തലത്തില്‍ നേതൃസംഗമങ്ങളും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍, ശോഭനകുമാരി, മാര്‍ഗരറ്റ് തോമസ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago