പൊതുസ്ഥലത്ത് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
വടകര: പുതുപ്പണം കോട്ടക്കടവ് ഗേറ്റിന് സമീപം കോഴിമാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ വാഹനം നാട്ടുകാര്‍ പിടികൂടി. മൂരാട് ബ്രദേഴ്‌സ് സ്റ്റോപ്പിനടുത്ത് പി.പി ആരിഫ് എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടയിലെ മാലിന്യമാണ് സ്‌കൂട്ടറില്‍ കൊണ്ടുവന്ന് തള്ളാന്‍ ശ്രമിച്ചത്.
വാഹനവും വണ്ടി ഓടിച്ച മനയിലകത്ത് നിഷാദിനെയും നാട്ടുകാര്‍ പിടികൂടി നഗരസഭ ആരോഗ്യവിഭാഗത്തെ ഏല്‍പിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കടയുടമയില്‍നിന്നു പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടുനല്‍കി.
രാത്രിയുടെ മറവില്‍ ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് . ബിനോജ്, ഒ. സജീവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."