HOME
DETAILS

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: രണ്ടുകോടി രൂപ വിതരണം ചെയ്തു

  
backup
April 04 2017 | 22:04 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa


വടകര: 'ജില്ലാഭരണം ജനങ്ങളിലേക്ക് ' എന്ന സന്ദേശവുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രണ്ടു ദിവസങ്ങളിലായി 2,01,21,100 രൂപ വിതരണം ചെയ്തു. ചൊവ്വാഴ്ച നടന്ന വടകര താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയില്‍നിന്നായി 72,47,100 രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 597 പേര്‍ക്കായി 68,28,000 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി 30 അപേക്ഷകളിലായി 4,19,100 രൂപയുമാണ് വിതരണം ചെയ്തത്. തിങ്കളാഴ്ച കോഴിക്കോട് താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിയില്‍ 1,28,74,000 രൂപ വിതരണം ചെയ്തിരുന്നു. വടകര താലൂക്കില്‍ ഏഴ് പട്ടയങ്ങള്‍ ചൊവ്വാഴ്ച വിതരണം ചെയ്തു. കോഴിക്കോട് താലൂക്കില്‍ ഒന്‍പത് പട്ടയങ്ങളും നല്‍കിയിരുന്നു.
വടകര ടൗണ്‍ഹാളില്‍ രാവിലെ ജില്ലാ കലക്ടര്‍ യു.വി ജോസ് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ജൂണ്‍ മുതല്‍ എല്ലാ മാസവും താലൂക്ക് തലത്തില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്താവും ഇവ നടത്തുക. ജനസൗഹൃദ ഭരണകൂടത്തിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മ കൂടി അനിവാര്യമാണ്. ഓഫിസുകള്‍ കയറിയിറങ്ങിയുള്ള പൊതുജനങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥയ്ക്ക് പരിഹാരമായാണ് ജനസമ്പര്‍ക്ക പരിപാടി. സമര്‍പ്പിച്ച അപേക്ഷകളുടെ സ്ഥിതി വിവരം ഓഫിസില്‍ എത്താതെ ഏപ്രില്‍ 15ഓടെ അറിയാനുള്ള സംവിധാനം ഒരുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഗൗരി നരിപ്പറ്റ, പീതാംബരന്‍ പിലാത്തോട്ടത്തില്‍ എന്നിവര്‍ക്ക് പട്ടയവും അഞ്ചു പേര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസവും ആറ് പേര്‍ക്ക് ചികിത്സാധനഹായവും വേദിയില്‍വെച്ച് കളക്ടര്‍ വിതരണം ചെയ്തു.
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വടകര താലൂക്കില്‍നിന്ന് 409 പരാതികളാണ് ആകെ ലഭിച്ചത്. ഇവയിലെല്ലാം നടപടി സ്വീകരിച്ചു. പുതിയ അപേക്ഷകളും സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1131 അപേക്ഷകള്‍ ലഭിച്ചു.
സി.കെ. നാണു എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം രാജന്‍ മാസ്റ്റര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സന്ദര്‍ശനം നടത്തി.
കലക്ടര്‍ക്ക് പുറമെ എ.ഡി.എം ടി. ജനില്‍കുമാര്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റിയന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. സുബ്രഹ്മണ്യന്‍, പുഷ്പരാജ്, വടകര തഹസില്‍ദാര്‍ പി.കെ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago