വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിച്ച വിശ്രമകേന്ദ്രം ഇന്ന് തുറക്കും
കഠിനംകുളം: തുമ്പ സെന്റ് സേവിയേഴ്സ് കോളജില്‍ എ. സബത്ത് എം.പിയുടെ ശ്രമഫലമായി വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിച്ച വിശ്രമകേന്ദ്രം ഇന്ന് തുറക്കും.
ഉച്ചക്ക് ഒരു മണിക്ക് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വിശ്രമകേന്ദ്രം വിദ്യാര്‍ഥിനികള്‍ക്കായി തുറന്ന് കൊടുത്ത് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് കോളജില്‍ പുതുതായി നിര്‍മിക്കാനൊരുങ്ങുന്ന ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
കോളജില്‍ നിന്ന് അന്തര്‍ദേശിയ തലത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികളേയും കഠിനംകുളം പഞ്ചായത്ത് പ്രദേശത്ത് നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും ആദരിക്കുന്ന പ്രതിഭാ സംഗമം എന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി നിര്‍വഹിക്കും. വരുന്ന 25 വര്‍ഷത്തേക്കുള്ള കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ 'ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
ചടങ്ങില്‍ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് .ആര് അനുഗ്രഹ പ്രഭാഷണവും മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യ പ്രഭാഷണവും, സമ്പത്ത് എം.പി ആശംസാ പ്രസംഗവും നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ദാസപ്പന്, പി.ടി.എ പ്രസിഡന്റ് എം. ജലീല്‍, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ്, മലയാള വിഭാഗം മേധാവി ഡോ. ടി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."