HOME
DETAILS

കുറ്റാന്വേഷണത്തില്‍ പുതുവഴിയിലൂടെ പൊലിസ്

  
backup
April 04 2017 | 22:04 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4


ഇരിട്ടി: രാഷ്ട്രീയവിവാദം കത്തുമ്പോഴും കുറ്റവാളിയെ പിടികൂടാന്‍ പൊലിസ് സഞ്ചരിച്ചത് ശാസ്ത്രീയവഴിയിലൂടെ. സാഹചര്യതെളിവുകളെ സമഗ്രമായി പഠിക്കുകയും ശാസ്ത്രീയമായ തെളിവുകളുമായി സംയോജിപ്പിക്കുകയും ചെയ്താണ് സരോജിനയമ്മയുടെ മരണത്തിലെ ദുരൂഹത അകറ്റാനായത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനത്തെിയവരെ ആരുമറിയാതെ മഫ്തിയിലെത്തി സസൂക്ഷ്മം നിരീക്ഷിച്ച് ഏറ്റവും അടുപ്പമുള്ള ആരോ അവരെ ലൈംഗിക ചൂഷണത്തിനായി ഉപയോഗിച്ചുവെന്ന നിഗമനം തെളിയിക്കാന്‍ പൊലിസിനായി. പയഞ്ചേരിയില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ ആറളം പന്നിമൂലയിലെ സി.പി.എം പ്രവര്‍ത്തകന്‍ മാവിലവീട്ടില്‍ പി.എം രാജീവന്‍(43) അറസ്റ്റിലാകുന്നത് പൊലിസ് വിരിച്ച വലയില്‍ കുടുങ്ങിയാണ്. കഴിഞ്ഞ 30ന് വൈകുന്നേരം ആറോടെയാണ് ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ കാണിയേരി സരോജിനി (70)യെ മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹ പരിശോധനയില്‍ സരോജിനി അമ്മ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.  ഇതോടെസംഭവം ആത്മഹത്യയല്ലെന്നു പൊലിസ് തിരിച്ചറിഞ്ഞു. ക്രൂരമായ ലൈംഗിക ചൂഷണം നടന്നിരുന്നോയെന്ന അന്വേഷണമായി പിന്നെ. ഐ.ജി മഹിപാല്‍ യാദവ്, എസ്. പി ശിവവിക്രം, ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുമായി ആശയവിനിമയം നടത്തി.
ഇതേ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഴക്കുന്ന് എസ്.ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പൊലിസ് നിരീക്ഷണം നടത്തുന്നതിനിടെ പ്രതിയും കുടുംബസുഹൃത്തുമായ  രാജീവന്‍ മൃതദേഹം സംസ്‌കരിക്കുന്നിടത്ത് എത്തി. ഇയാളുടെ മുഖത്തെ പരിഭ്രമം തിരിച്ചറിഞ്ഞാണ് പേരാവൂര്‍ സി.ഐ എന്‍ സുനില്‍കുമാര്‍ അറസ്റ്റു ചെയ്തത്. മാര്‍ച്ച് 30ന് ഉച്ചക്ക് 12നും ഒന്നിക്കും ഇടയിലാണ് പ്രതി സരോജിനി അമ്മയെ പീഡിപ്പിച്ചതെന്ന് സി.ഐ പറഞ്ഞു.
പ്രതിയുടെ സഹോദരിയും ജനാധിപത്യ മഹിളാ അസോ. നേതാവുമായ സൗദാമിനിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. സരോജിനി അമ്മയുടെ മകന്‍ നിര്‍മിക്കുന്ന വീടിന്റെ വയറിങ് പണിക്കാണ് പ്രതി രാജീവന്‍ ഇവിടെ എത്തിയത്. പ്രതിയുടെ സഹോദരിയുടെ വീടും പ്രേമരാജന്‍ നിര്‍മിക്കുന്ന വീടും സരോജിനി അമ്മയുടെ വീടും അടുത്തടുത്താണ്. പ്രതിയുടെ സഹോദരീ ഭര്‍ത്താവ് സുഗുണനും സരോജിനി അമ്മയും തമ്മില്‍ കുടുംബന്ധവും ഉള്ളതിനാല്‍ പ്രതി ഇടയ്ക്കിടെ ഇവിടെ വരികയും ഇവരുമായി സംസാരിക്കാറുമുണ്ട്. ക്രൂരമായ ലൈംഗിക പീഡനമാണ് പ്രതി നടത്തിയതെന്നും സി.ഐ പറഞ്ഞു.
പീഡനത്തിന് ശേഷം ഏറെ ക്ഷീണിതയായ സരോജിനി അമ്മ  വൈകുന്നേരത്തോടെ തറവാട് വീട്ടില്‍ എത്തുകയും ഇവിടെ നിന്നു താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. പീഡനത്തെ തുടര്‍ന്ന് തുടകള്‍ക്കിടയിലും കൈ വിരലുകള്‍ക്കിടയിലും പോറലുകളും പാടുകളും ഉണ്ടായിരുന്നു. പ്രതിയുടെ ശരീരത്തിലും നഖങ്ങള്‍ കൊണ്ടുള്ള ഒന്‍പതോളം പാടുകള്‍ ഉണ്ടായിരുന്നു. പരിശോധനാ സമയത്ത് മൃതദേഹത്തില്‍ കണ്ട പാടുകളാണ് സരോജിനി അമ്മ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്.
സരോജിനി അമ്മയുടെ ശരീരത്തില്‍ നിന്നു കിട്ടിയ മുടിയും ബീജവും ഇനി ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. സാഹചര്യ തെളിവുകളും ശാസ്ത്രീയമായ ചില പരിശോധനകളും ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും മറ്റും സംയോജിപ്പിച്ചാണ് പ്രതി രാജീവനെന്ന നിഗമനത്തില്‍ എത്തിചേര്‍ന്നത്. പ്രതി കുറ്റം സമ്മതിച്ചതായും സി.ഐ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago