HOME
DETAILS
MAL
അഖിലേന്ത്യ കബഡി: ഇന്ത്യന്‍ ആര്‍മിക്ക് ജയം
backup
April 04 2017 | 23:04 PM
മുള്ളേരിയ: പൂവടുക്കയില്‍ തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യാ കബഡി ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മി ഭോപ്പാലിന് ജയം. 32-28ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര മുംബൈയെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ആര്‍മി നാസിക്ക് പോസ്റ്റല്‍ ബംഗളൂരുവിനെ 37-19 എന്ന നിലയില്‍ പരാജയപ്പെടുത്തി.
കേരള സ്റ്റേറ്റ് ടീമും മഹീന്ദ്രയും തമ്മില്‍ നടന്ന മത്സരത്തില്‍ 26-26 ന് സമനിലയില്‍ പിരിഞ്ഞു. എയര്‍ ഇന്ത്യയും പൂനെ കമാന്‍ഡോസും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ജയം. സ്‌കോര്‍ 27-25. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."