നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ റോഡ് തകര്‍ന്നു
അഞ്ചല്‍: നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ റോഡ് തകര്‍ന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍.നാലരക്കോടിയോളം രൂപ മുടക്കി നവീകരിക്കുന്ന ഏറം അഗസ്ത്യക്കോട് റോഡില്‍ കോമളം മുട്ടോണത്ത് കലുങ്കിനോട് ചേര്‍ന്ന് റോഡ് സൈഡ് പാറ കെട്ടി ഉയര്‍ത്തിയിരുന്ന ഭാഗമാണ് തകര്‍ന്നത്.
രണ്ടര മീറ്ററോളം ഉയരത്തിലാണ് പാറയടുക്കി ഉയര്‍ത്തിയിരുന്നത്. ബെല്‍റ്റ് വാര്‍ക്കുകയോ, നല്ല രീതിയില്‍ പാറ അടുക്കുകയോ ചെയ്യാതെ തുടങ്ങിയ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കരാറുകാരോട് പ്രതിഷേധിച്ചിരുന്നതാണ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി എസ്റ്റിമേറ്റ് പ്രകാരം പണി നടത്തിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കാതെയാണ് തുടര്‍ന്ന് പണി നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാത്രവുമല്ല, റോഡ് വശങ്ങളിലെ ചില വീട്ടുക്കാരെ സംരക്ഷിക്കുന്ന രീതിയിലാണ് റോഡിന്റെ വീതിയെടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിയും പക്ഷപാതവും നടന്നിട്ടുണ്ടെന്നും ഇതിനെതിരേ പൊതുമരാമത്ത് വകുപ്പിന്റെ അഞ്ചല്‍ ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടി നടത്തുന്നതാണെന്നും നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."