പരിശീലനത്തിനായി സൂര്യ മുതുമലയിലേക്ക്; കോടനാട് നീലകണ്ഠന്‍ മുത്തങ്ങയില്‍
സുല്‍ത്താന്‍ ബത്തേരി: കുങ്കിയാനകളുടെ പരിശീലനത്തിനായി സൂര്യ ഇന്ന് രാവിലെയോടെ മുതുമല ആന ക്യാംപിലേക്ക് തിരിക്കും.
പരിശീലത്തിന്റെ ഭാഗമായി കൊടനാട് നീലകണ്ഠനെ മുത്തങ്ങയിലെത്തിച്ചു. ചൊവ്വ രാത്രിയോടെ കോടനാട് സുരേന്ദ്രനെയും മുത്തങ്ങയിലെത്തിച്ചു. താല്‍ക്കാലികമായ ഷെല്‍ട്ടര്‍ എന്ന നിലയ്ക്കാണ് നിലകണ്ഠനെയും സുരേന്ദ്രനെയും മുത്തങ്ങയിലെത്തിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ നീലകണ്ഠനെയും സുരേന്ദ്രനെയും മുതുമല തോപ്പേകാടുള്ള ക്യാംപിലേക്ക് കൊണ്ടുപോകും. മൂന്ന് മാസത്തെ കുങ്കിയാന പരിശിലനത്തിനായാണ് ആനകളെ ക്യാംപിലേക്ക് കൊണ്ടുപൊകുന്നത്. ഈ മാസം 15നാണ് പരിശീലനം ആരംഭിക്കുക. ആനയുടെ പാപ്പാന്‍മാര്‍ക്കുള്ള പരിശീലനവും ഇതിനൊടൊപ്പം മുതുമലയില്‍ നടക്കും. ആവിശ്യമെങ്കില്‍ പരീശീലന കാലയളവ് വര്‍ധിപ്പിക്കും. ഫോറസ്റ്റ് റെയ്ഞ്ചര്‍മാര്‍ക്കുള്ള പരിശീലനവും നല്‍കുന്നുണ്ട്. കുങ്കിയാനകളുടെ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം ഈ ആനകളെ സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് ഉപയോഗിക്കനാണ് ഉദ്ദേശ്യം. മുഖ്യ വനപാലകന്റെ നിര്‍ദേശ പ്രകരമാണ് കൊമ്പനാനകളെ മുത്തങ്ങയിലെത്തിച്ച് പരിശീലനത്തിനായി മുതുമല ആനക്യംപിലേക്ക് അയക്കുന്നത്. ഫോറസ്റ്റ് അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആനയെ കൊണ്ടുവരുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. ആറളം വൈല്‍ഡ് ലൈഫിലെ അസി.സര്‍ജന്‍ ഡോ.
അരൂണ്‍ സത്യനും ഈ സംഘത്തെ അസിസ്റ്റ് ചെയ്യുന്നുണ്ട്. മുതുമല ഫീല്‍ഡ് ഡയറക്ടറും കേരളത്തിലെ മുഖ്യവനപാലകനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശീലനം നടക്കുക.
പരിശീനലത്തിനായി 18.10 ലക്ഷം രൂപയാണ് വനം വകുപ്പ് നീക്കിവെച്ചിരിക്കുന്നത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേത്യത്വത്തിലാണ് പരിശിലനപരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."