HOME
DETAILS

ഭൂമിമലയാളത്തിലെ അതിവിശേഷാല്‍ പരുന്തുകള്‍

  
backup
April 04 2017 | 23:04 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87

വിശേഷാല്‍ പരുന്തുകളെന്നു വി.കെ.എന്‍ പരിഭാഷപ്പെടുത്തിയ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ഭൂമിമലയാളത്തിലുണ്ട്. തലസ്ഥാന ഭാഷയില്‍ 'സ്‌പെഷ്യല്‍ കറസ്‌പോണ്ടന്മാര്‍' എന്നു വിളിക്കുന്ന പ്രത്യേക ലേഖകനെന്ന അല്‍പം മുതിര്‍ന്ന തസ്തികയിലുള്ളവരെന്ന, സാങ്കേതികാര്‍ഥത്തിലല്ല അദ്ദേഹം ഈ മൊഴിമാറ്റം നടത്തിയതെന്നു വി.കെ.എന്‍ കൃതികള്‍ വായിച്ചാല്‍ വ്യക്തം.
അതുക്കുംമേലെ നിന്നു ദേശീയരാഷ്ട്രീയത്തെപ്പോലും വഴിതിരിച്ചുവിടാന്‍ കെല്‍പുള്ള 'എന്തിനും മുതിര്‍ന്ന' ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അന്നത്തെ ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ വി.കെ.എന്‍ ഈ പേരു നല്‍കിയത്. കേരളത്തില്‍ വേണമെങ്കില്‍ ഇക്കൂട്ടരെ അതിവിശേഷാല്‍ പരുന്തുകളെന്നു വിളിക്കാം. സത്യത്തില്‍ പരുന്തിനപ്പുറം കടന്നു പുലി നിലവാരത്തില്‍ എത്തിയിട്ടുണ്ട് അവര്‍.
കേരളത്തിലെ മൊത്തം മാധ്യമപ്രവര്‍ത്തക സമൂഹത്തിന്റെ രണ്ടു ശതമാനംപോലും തികയാത്ത ഇക്കൂട്ടരില്‍ എണ്ണം പറഞ്ഞ അധികാരദല്ലാള്‍മാരുണ്ട്. മാഫിയാസംഘങ്ങളുമായി സൗഹൃദമുള്ളവരുണ്ട്. വേണ്ടിവന്നാല്‍ മാഫിയ തന്നെയാവാന്‍ മടിയില്ലാത്തവരുമുണ്ട്. മാധ്യമപ്രവര്‍ത്തനത്തെ ശുദ്ധ കച്ചവടമാക്കി മാറ്റിയവര്‍ വേറെയുമുണ്ട്.
ഇക്കൂട്ടരുടെ വിശ്വരൂപം ഒരു പതിറ്റാണ്ടു മുമ്പ് ബിജു വി. നായര്‍ ചെറുതായൊന്നു തുറന്നുകാട്ടിയിരുന്നു. അവരില്‍ ചിലര്‍ ആ നിലവാരവും കടന്ന് എന്തു നികൃഷ്ടതയും കാണിക്കാവുന്ന തലത്തിലേയ്ക്കു വളര്‍ന്നിരിക്കുന്നുവെന്നാണു പുതിയ ചാനലിന്റെ രംഗപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വ്യക്തമാക്കുന്നത്.
അന്നു ബിജു പറഞ്ഞ കഥകളുടെ കൂട്ടത്തില്‍ വിദേശകാര്യസഹമന്ത്രിയായിരുന്ന ഇ. അഹമ്മദുമായി ബന്ധപ്പെട്ട ഒന്നുണ്ടായിരുന്നു. മാറാട് കൂട്ടക്കൊലയിലെ കുറ്റത്തിനു കാശെത്തിച്ചുകൊടുത്ത കേസില്‍ ഒളിവിലുള്ള എഫ്.എം എന്നയാള്‍ മക്കയില്‍ അഹമ്മദുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഒരു പത്രത്തിന്റെ ഒന്നാംപേജില്‍ വാര്‍ത്ത വന്നു. പത്രത്തിന്റെ തിരുവനന്തപുരം എഡിറ്റോറിയല്‍ വിഭാഗം മേധാവി പേരുവച്ച് എഴുതിയ വാര്‍ത്ത. ആരോപണം അതീവ ഗുരുതരം. ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രി വര്‍ഗീയ കൂട്ടക്കൊലക്കേസിലെ പ്രതിയെ രഹസ്യമായി കാണുന്നു. മന്ത്രി മുസ്‌ലിംസമുദായക്കാരന്‍ കൂടിയാകുമ്പോള്‍ വാര്‍ത്തയുടെ പ്രഹരശേഷി കൂടുന്നു. എന്നാല്‍, വാര്‍ത്തയ്ക്കു തുടര്‍ച്ചയുണ്ടായില്ല. ലേഖകനു പ്രവേശനം സാധ്യമല്ലാത്ത മക്കയില്‍ നടന്ന ഒരു കാര്യം നേരില്‍ കണ്ടപോലെ ആധികാരികതയോടെ പറയുന്നതിലെ സംശയങ്ങള്‍ അവശേഷിക്കുകയും ചെയ്തു.
ഇതിന്റെ പിന്നാമ്പുറ കഥയന്വേഷിച്ചുപോയ ബിജുവിനു കിട്ടിയതു ക്രൂരമായ ഒരു പകയുടെ കഥ. വാര്‍ത്തയെഴുതിയ പ്രമുഖനുള്‍പെട്ട ഒരുസംഘം അതിവിശേഷാല്‍ പരുന്തുകള്‍ അഹമ്മദിനെ പോയിക്കണ്ട് എന്തെങ്കിലുമൊരു പദ്ധതിയില്‍പെടുത്തി വിദേശയാത്ര തരപ്പെടുത്തിക്കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചു. രാഷ്ട്രീയക്കാരുടെ തനതുശൈലിയില്‍ നോക്കാമെന്ന് അഹമ്മദ് പറഞ്ഞു.
എന്നാല്‍, അവരുടെ ആഗ്രഹം നടത്തിക്കൊടുക്കാനുള്ള നിയമാനുസൃതമായ വഴികളൊന്നും കണ്ടെത്താന്‍ മന്ത്രിക്കായില്ല. അതിനാല്‍, പരുന്തുകളുടെ വിദേശയാത്രാമോഹം നടന്നില്ല. അതിനുള്ള പകപോക്കലായിരുന്നു ആ വാര്‍ത്ത.
അന്ന് ആ വാര്‍ത്തയെഴുതിയ പ്രമുഖന്‍തന്നെയാണ് ഇപ്പോള്‍ എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ സംഘത്തലവനെന്നതു യാദൃച്ഛികമാവാനിടയില്ല. വര്‍ഷങ്ങളായി തുടരുന്ന മാധ്യമ മാഫിയാപ്രവര്‍ത്തനം പുതിയ തന്ത്രങ്ങളിലേയ്ക്കു വളര്‍ന്നെന്നു കരുതാം. ഈ വാര്‍ത്ത മൂലം മന്ത്രി രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിന്റെ ഗുണഭോക്താക്കളില്‍നിന്നു കനത്ത പ്രതിഫലം ഫോണ്‍കെണി സംഘത്തലവനു ലഭിച്ചുകാണുമെന്ന അഭ്യൂഹം പരക്കെ പ്രചരിക്കുന്നുണ്ട്. അതു വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഇതുപോലെ ചിലര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തു വാര്‍ത്തയെഴുതുമെന്നു രാഷ്ട്രീയനേതാക്കളെ ഭീഷണിപ്പെടുത്തി പണം സമ്പാദിച്ച കഥകളും അകത്തളങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
എന്നാല്‍, ഇതിന്റെ പാപക്കറ അവരില്‍ മാത്രമൊതുങ്ങുന്നില്ലെന്നതാണ് ഏറ്റവും ഗൗരവമേറിയ വിഷയം. ഫോണ്‍കെണി ഓപറേഷനില്‍ സ്വന്തം ഓഫീസിലെ വനിതാമാധ്യമപ്രവര്‍ത്തകയെക്കൂടി പങ്കാളിയാക്കി കഥ പുറത്തുവന്നതോടെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വനിതകള്‍ മൊത്തത്തില്‍ അവഹേളിതരാകുന്ന അവസ്ഥ വന്നു.
കഠിനാധ്വാനം ചെയ്തു കിട്ടുന്ന വേതനത്തിനപ്പുറം ഒരു ചില്ലിക്കാശുപോലും ആഗ്രഹിക്കാതെ ജീവിക്കുന്നവരും ജീവിക്കാനാവശ്യമായ വേതനംപോലും കിട്ടാതെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുമടങ്ങുന്ന മഹാഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരെക്കൂടി പൊതുസമൂഹം സംശയത്തോടെ വീക്ഷിക്കുന്നു. രണ്ടുശതമാനംപോലും തികയാത്ത അതിവിശേഷാല്‍ പരുന്തുകളുടെ അധാര്‍മികതയുടെ ഫലം മാധ്യമപ്രവര്‍ത്തകസമൂഹം മൊത്തത്തില്‍ അനുഭവിക്കേണ്ടി വരുന്നു. എന്തിനാണു കുറേ കുട്ടികള്‍, ഒരു കുട്ട്യസ്സന്‍ പോരേ തറവാടു നാറ്റിക്കാന്‍.
ഒരു സ്ത്രീയെ കാണുകയോ അവരുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ വികാരപരവശരായി സ്വയം മറന്നുപോകുന്ന മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമൊക്കെ നാട്ടിലുള്ളിടത്തോളം ഇത്തരം ഗൂഢസംഘങ്ങളുമുണ്ടാകുമെന്നതു മറ്റൊരു കാര്യം. ദുഷിച്ചൊരു രാഷ്ട്രീയസംസ്‌കാരത്തിന്റെ മാലിന്യക്കുഴിയിലാണ് ഇതുപോലുള്ള ദൂഷിതസംഘങ്ങള്‍ വേരോട്ടമുണ്ടാക്കുന്നത്.
*** *** ***
മന്ത്രിക്കസേരയെന്ന തോമസ് ചാണ്ടിയുടെ സ്വപ്നസാക്ഷാല്‍കാരത്തിനു തിരഞ്ഞെടുത്ത ദിവസം ഏതായാലും നന്നായി. അന്താരാഷ്ട്ര വിഡ്ഢിദിനമായി അറിയപ്പെടുന്ന ഏപ്രില്‍ ഒന്നിനാണു ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളെ കഴുതകളാക്കുന്നു എന്നൊരു ആലങ്കാരിക ചൊല്ലുള്ളതുകൊണ്ടു തന്നെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഇതുപോലെ പരിഹാസത്തിനു വഴിയൊരുക്കുന്ന സന്ദര്‍ഭങ്ങളില്‍ ആവാതിരിക്കാന്‍ നേതാക്കള്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, ചാണ്ടിയുടെ സ്ഥാനാരോഹണം തീരുമാനിച്ചവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തില്ല. ഏതായാലും സമൂഹമാധ്യമങ്ങളിലെ ട്രോളിന് നല്ലൊരു വകയാണ് ഇതുവഴി കിട്ടിയിരിക്കുന്നത്.
പുതിയൊരു മന്ത്രി ചുമതലയേല്‍ക്കുമ്പോള്‍ സാക്ഷ്യം വഹിക്കാനും ആശീര്‍വദിക്കാനും പ്രതിപക്ഷത്തുള്ളവര്‍ പോകുന്ന പതിവുമുണ്ട്. എന്നാല്‍, ചാണ്ടിയുടെ കാര്യത്തില്‍ അതുണ്ടായില്ല. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തെ പ്രമുഖനായ വി.എസ് അച്യുതാനന്ദന്‍ പോലും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. ഏപ്രില്‍ ഒന്നിലെ ചടങ്ങിനു പോയി വിഡ്ഢിപ്പേരു കേള്‍ക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചതാണോ എന്നറിയില്ല. ഏതായാലും ചാണ്ടി മന്ത്രിപദവിയിലേക്കു വരാനിടയാക്കിയ രാഷ്ട്രീയ ചുറ്റുപാടുകളുടെ കാര്യത്തില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തെ ചിലര്‍ക്കും അതൃപ്തിയുണ്ടെന്ന പ്രഖ്യാപനം ഈ ബഹിഷ്‌കരണത്തിലുണ്ട്. ഒപ്പം പുതിയ മന്ത്രിയുടെ തുടക്കം അത്രയ്ക്കങ്ങ് ശുഭകരമല്ലെന്ന സൂചനയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago