സ്ത്രീകളുടെ മനക്കരുത്തില്‍ അക്രമികള്‍ കീഴടങ്ങി
ഗുര്‍ഗാവോണ്‍: അക്രമികള്‍ തോക്ക് ചൂണ്ടി മുന്നില്‍ വന്നാല്‍ അഭ്യാസത്തിന്റെ പതിനെട്ടടവും പയറ്റുന്നവര്‍പോലും കാലിടറിപോകും. എന്നാല്‍ മനക്കരുത്തുണ്ടെങ്കില്‍ തോക്കേന്തിയ അക്രമികളെ കീഴടക്കാമെന്നാണ് ഡല്‍ഹി ഗുര്‍ഗാവോണിലെ വിമലാ ദേവിയും പൂനവും തെളിയിച്ചത്. ബിവാനിയിലെ ദീപക്, മോഹിത് എന്നിവരാണ് പണം മോഷ്ടിക്കാനെത്തി വനിതാ ജീവനക്കാരുടെ പിടിയിലകപ്പെട്ടത്.
ഗുര്‍ഗാവോണിലെ ബാദ്ഷാപൂര്‍ ഗ്രാമത്തില്‍ എസ്.ബി.ഐയുടെ കിയോസ്‌കിലാണ് ഇരുവരും തോക്കുമായി കവര്‍ച്ചക്കെത്തിയത്. വിമലാ ദേവിയും പൂനവും മാത്രമായിരുന്നു ഈ സമയം ഇവിടെയുണ്ടായിരുന്നത്. തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളുടെ തോക്ക് പിടിച്ചുവാങ്ങിയെന്ന് മാത്രമല്ല സംഗതി പാളിയെന്ന് കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ കീഴടക്കാനും ഇവര്‍ക്കായി. ഇതിനിടയില്‍ ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ അക്രമികളെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് സ്ഥലത്തെത്തിയ പൊലിസുകാരെ ഏല്‍പ്പിക്കുകയും ചെയ്തു.
വിമലാ ദേവിയുടെയും പൂനത്തിന്റെയും ധീരതയെ ഗുര്‍ഗാവോണിലെ പൊലിസ് അഭിനന്ദിച്ചു. കുറ്റകൃത്യത്തെ തടഞ്ഞ് ആത്മ ധൈര്യത്തോടെ അക്രമികളെ കീഴടക്കിയ ഇവര്‍ക്ക് ബഹുമതികള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഗുര്‍ഗോവോണിലെ പൊലിസ് കമ്മിഷനര്‍ സന്ദീപ് കിഷ്‌റാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."