പൂനെയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട നിലയില്‍
പൂനെ: മഹാരാഷ്ട്രയിലെ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുനെയിലെ ലൊനാവ്ലക്ക് സമീപം ഭൂഷി ഡാമിനും ഐ.എന്‍. എസ് നേവല്‍ ഡ്രൈനിങ് സ്റ്റേഷനുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സിന്‍ഹാഡ് എഞ്ചിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ യുവാവിനെയും ഇതേ കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയുമാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വിവസ്ത്രരാക്കി കൈകള്‍ ബന്ധിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്ത ഇരുവരുടെയും മൃതദേഹങ്ങളില്‍ മുറിവുകളുണ്ടെന്നും പൊലിസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 7.30നും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും ഇടക്കാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പൊലിസ് പറയുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവ് അഹമ്മദ്നഗറിലെ രാഹുരി സ്വദേശിയാണ്. ജുന്നാറിലെ ഒട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി കോളജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."