പത്താംക്ലാസുകാരിയുടെ ആത്മഹത്യ: പതിനഞ്ചുകാരന്‍ അറസ്റ്റില്‍
പൊന്നാനി: എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പതിനഞ്ചുകാരന്‍ അറസ്റ്റില്‍. പ്രതിയെ മലപ്പുറം ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി .
പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതിയുമായുള്ള ബന്ധങ്ങള്‍ അമ്മ നേരില്‍ കണ്ടതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ വിദ്യാര്‍ഥിനി മൂന്നാഴ്ച മുന്‍പാണ് ആത്മഹത്യ ചെയ്തത്.
പ്രതിക്കെതിരേ പോക്‌സോ ചുമത്തുമെന്ന് പൊലിസ് അറിയിച്ചു. പത്തോളം സഹപാഠികളില്‍ പൊലിസ് മൊഴിയെടുത്തിട്ടുണ്ട് .
ആഴ്ചകള്‍ക്ക് മുന്‍പ് ഫോറന്‍സിക് വിഭാഗം കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
കേസ് അന്വേഷണത്തില്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു പൊലിസിന്റെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൂത്ത സഹോദരിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പതിനഞ്ചുകാരനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."