HOME
DETAILS

'മകന്റെ മൃതദേഹം നാട്ടിലെത്തിക്കണം' അമ്മയുടെ സങ്കടത്തിനു മുന്നില്‍ നേവല്‍ ഉദ്യോഗസ്ഥര്‍ കീഴടങ്ങി

  
backup
April 04 2017 | 23:04 PM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86


കണ്ണൂര്‍: നേവല്‍ അക്കാദമി ക്വാട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മകന്റെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള നീക്കം അമ്മയുടെ കണ്ണീരിനു മുന്നില്‍ നേവല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പയ്യാമ്പലം പൊതുശ്മശാനത്തില്‍ ഇന്നലെ വൈകീട്ടാണ് നാടകീയ സംഭവം.
ചെന്നൈ സ്വദേശിയും ഏഴിമല നാവിക അക്കാദമയിലെ നാവികനുമായ രാജശേഖരനെ (26) ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജശേഖരന്റെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കാനായിരുന്നു നേവല്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. മരണ വിവരം അറിഞ്ഞ് ചെന്നെയില്‍നിന്ന് അമ്മ ആര്യക്കവും സഹോദരങ്ങളായ അമ്മുവും ഇളയരാജയുമടക്കം എട്ടുപേരും ഏഴിമലയിലെത്തിയിരുന്നു. എന്നാല്‍ മൃതദേഹം പരിശോധനക്കായി കൊണ്ടുപോയതിനാല്‍ ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ക്ക് മൃതദേഹം കാണാന്‍ കഴിഞ്ഞത്. മൃതദേഹം സ്വദേശമായ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും ഭാര്യയുടെ സമ്മതപ്രകാരമാണ് നടപടിയെടുക്കേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയായിരുന്നു.
രാജശേഖരന്റെ ഭാര്യ ഉമ നേവല്‍ അക്കാദമിയിലാണ് താമസം. പൂര്‍ണ ഗര്‍ഭിണിയായ ഉമയെ അക്കാദമിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം പയ്യാമ്പലത്ത് മറവുചെയ്യുന്നതിനുള്ള സമ്മതപത്രം ഉമയില്‍ നിന്ന് നേവല്‍ ഉദ്യോഗസ്ഥര്‍ നേരത്തെ എഴുതിവാങ്ങിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതറിയാതെ രാജശേഖരന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിന് പിന്നാലെ പയ്യാമ്പലത്തെത്തുകയായിരുന്നു.
മൃതദേഹം സംസ്‌കരിക്കാന്‍ തുടങ്ങുന്നതറിഞ്ഞ് ഇവര്‍ ബഹളം വച്ചതോടെ രംഗം മാറി. പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചതെന്നും അതിനാല്‍ വിട്ടുനല്‍കാനാവില്ലെന്നും നേവല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ബലംപ്രയോഗിച്ച് ബന്ധുക്കളെ മാറ്റി മൃതദേഹം മറവുചെയ്യുന്നത് പ്രശ്‌നത്തിനിടയാക്കുമെന്ന് പൊലിസ് നേവല്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഏറെ നേരത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ ചെന്നൈയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒടുവില്‍ പൊലിസ് നല്‍കിയ ഉറപ്പില്‍ ആര്യക്കവും ബന്ധുക്കളും അതേ ആംബുലന്‍സില്‍ നിറകണ്ണുകളോടെ മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago