HOME
DETAILS
MAL
വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ധനമന്ത്രി
backup
April 04 2017 | 23:04 PM
തൃശൂര്‍: മദ്യശാലകള്‍ പൂട്ടിയ പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. പ്രതിസന്ധി തുടര്‍ന്നാല്‍ ചെലവ് ചുരുക്കേണ്ടി വരും. ഇത് വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും. ടൂറിസം മേഖലയെ കോടതിവിധി പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന ഖജനാവ് കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് നീങ്ങുന്നത്. എങ്കിലും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങില്ല. മദ്യശാലകള്‍ അടച്ച് പൂട്ടിയത് മൂലം നാലായിരം കോടി രൂപ മുതല്‍ 5000 കോടി വരെയുള്ള വരുമാനമാണ് കുറയുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."