പൊലിസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; ജിഷ്ണുവിന്‍റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലിസ് ആസ്ഥാനത്ത് സമരം ചെയ്യാൻ പാടില്ലെന്നു പറഞ്ഞാണ് ഇവരെ അറസ്റ്റു ചെയ്തത്.
ഡിജിപി ഓഫിസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പൊലിസ് വഴങ്ങിയില്ല.
അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ ബലം പ്രയോഗിച്ചാണ് ഇവിടെ നിന്നും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പൊലിസ് റോഡിലൂടെ വലിച്ചിഴച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്‍റെ കുടുംബത്തെ ഇന്ന് ഡിജിപി ചർച്ചയ്ക്കു വിളിച്ചു. പൊലിസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ സാഹചര്യത്തിലാണ് ഡിജിപി ഇവരെ ചർച്ചയ്ക്കു വിളിച്ചത്. കുടുംബാംഗങ്ങളായ ആറുപേർക്കു ചർച്ചയിൽ പങ്കെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ എല്ലാവരെയും ചർച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വളയത്തെ വീട്ടില്‍ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരുമടക്കം 15 ഓളം പേരാണ് തിരുവനന്തപുരത്തെത്തിയത്. ജിഷ്ണുവിന്റെ സഹപാഠികളും സമരത്തിനെത്തിയിരുന്നു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ പൊലിസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം വിട്ടത്.
കഴിഞ്ഞമാസം 27ന് സമരം തുടങ്ങാനായിരുന്നു നേരത്തെ കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ഒരാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് മാതാപിതാക്കള്‍ താല്‍കാലികമായി പിന്‍മാറി. പക്ഷെ ഒരാഴ്ചകഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."