HOME
DETAILS

പശുക്കടത്താരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ദൃശ്യങ്ങള്‍ പുറത്ത്

  
backup
April 05 2017 | 05:04 AM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%b0

ജയ്പൂര്‍: പശുക്കളെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ ഗോരക്ഷാ സേന  മുസ്‌ലിം യുവാവിനെ തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യുവാവിനെ ഒരു സംഘം ആളുകള്‍ പിറകെ ഓടി അക്രമിക്കുന്നതും യുവാവ് റോഡില്‍ ബോധരഹിതനായി വീണു കിടക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

കൂട്ടം ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പൈഹ്‌ലു ഖാന്‍ (35) തിങ്കളാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.

പെഹ്‌ലു ഖാന്‍ ഉള്‍പെടെ 15 പേരടങ്ങുന്ന സംഘത്തെ ആല്‍വാര്‍ ദേശീയപാതയില്‍ വെച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍ ട്രക്കുകളും പിക്ക് അപ് വാനുകളും തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ ചിലര്‍ ചികിത്സയിലും ശേഷിക്കുന്നവര്‍ പൊലിസ് കസ്റ്റഡിയിലാണ്.

ആറ് വാഹനങ്ങളിലായി പശുവിനെക്കൊണ്ടുവന്നവരുടെ കൂട്ടത്തില്‍ പെഹ്‌ലു ഖാന്‍ ഉണ്ടായിരുന്നെന്ന് ആല്‍വാര്‍ കളക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു.

രാജസ്ഥാനിലെ കന്നുകാലി സംരക്ഷണനിയമം1995 പ്രകാരം കശാപ്പു ചെയ്യാനായി പശുക്കളെ കടത്തുന്നത് കുറ്റകരമാണ്. കാര്‍ഷികാവശ്യത്തിനും ക്ഷീരകൃഷിക്കും വേണ്ടി പശുവിനെ കൊണ്ടുപോകുന്നത് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇത് സാധിക്കൂ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധത്തിനെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഗുജറാത്തില്‍ ഗോവധത്തിന് നല്‍കുന്ന ശിക്ഷ കഴിഞ്ഞയാഴ്ച ജീവപര്യന്തമായി ഉയര്‍ത്തിയിരുന്നു.

ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി അറവുശാലകള്‍ അടച്ചുപൂട്ടിയിരുന്നു. അനധികൃതമെന്നാരോപിച്ചായിരുന്നു നടപടി. പശുക്കളെ കടത്തുന്നതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞത് വിവാദമായിരുന്നു.

അതേസമയം, ഗോവധത്തിന്റെ പേരിലും പശുക്കടത്തിന്റെ പേരിലും ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

പെഹ്‌ലു ഖാന്റെ കുടുംബാംഗങ്ങള്‍ സബ് ഡിവിഷണല്‍ ഓഫീസറെ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഓഫീസര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആറ് പേര്‍ക്കെതിരെയും തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുത്തതായി ബഹ്‌രോര്‍ പൊലിസ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago