പശുക്കടത്താരോപിച്ച് യുവാവിനെ കൊന്ന സംഭവം: ഇരു പക്ഷവും തെറ്റുകാരെന്ന് മന്ത്രി
അല്‍വാര്‍(രാജസ്ഥാന്): പശുക്കടത്താരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഇരുപക്ഷവും തെറ്റുകാരെന്ന് രാജസ്ഥാന് മന്ത്രി. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ന്യായീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായത് പ്രതിഷേധത്തിന് ആക്കം കൂട്ടിയിരുന്നു.
ഇരു പക്ഷത്തിന്റെ അടുത്തും തെറ്റുണ്ട്. പശുക്കടത്ത് സംസ്ഥാനത്ത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞിട്ടും അവരത് ചെയ്തു. തെറ്റ് ചെയ്തവരെ തടയുകയാണ് ഗോഭക്തര്‍ ചെയ്തത്. എന്നാല്‍ അവര്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നു. ഇരു പക്ഷത്തിനെതിരെയും പൊലിസ് നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പത്തു പേരെ അറസ്റ്റു ചെയ്തെന്ന് പറയുണ്ടെങ്കിലും അക്രമികളെ അനുകൂലിക്കുന്ന നിലപാടാണ് പൊലിസിന്റേതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പശുക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയതായും കുറച്ചു ട്രക്കുകള്‍ കസ്റ്റഡിയിലെടുത്തതായും പൊലിസ് പറയുന്നു. പരിശോധനക്കിടെ രക്ഷപ്പെട്ട ട്രക്കുകളാണ് ഗോ രക്ഷാപ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞതെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."