HOME
DETAILS
MAL
പൊലിസ് നടപടി അപരാധം, ഇടതുപക്ഷ വനിതാ സംഘടനകള്‍ മൗനം വെടിയണം: കെ.പി.എ മജീദ്
backup
April 05 2017 | 10:04 AM
മലപ്പുറം: മൂന്നുമാസം കഴിഞ്ഞിട്ടും ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാത്ത പൊലിസിന്റെ വീഴ്ചക്കെതിരെ തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും ക്രൂരമായി അക്രമിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത പൊലിസ് നടപടി കടുത്ത അപരാധവും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പ്രഖ്യാപനങ്ങള്‍ ഈ നടപടിയിലൂടെ അപഹസിക്കപ്പെട്ടിരിക്കുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ പൊലിസ് നടത്തിയ അതിക്രമത്തില്‍ ഇടതുപക്ഷ വനിതാസംഘടനകള്‍ മൗനം ഉപേക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും മുഖ്യമന്ത്രിയും സര്‍ക്കാരും മുന്നോട്ടുവരണമെന്നും മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."