സാമുദായ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം: റഷീദലി തങ്ങള്‍
തൊടുപുഴ: മുസ്ലിം സമുദായത്തിന്റെ നന്മ ലക്ഷ്യമാക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഉലമാക്കളും ഉമറാക്കളും തയ്യാറാകണമെന്നും ഉലമാ ഉമറാ കൂട്ടായ്മ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിക്കണമെന്നും കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
തൊടുപുഴ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഉലമാ ഉമറാ സംഗമവും പുതുവസ്ത്രവിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ഖത്തീബുമാര്‍ സജീവമായി ബന്ധപ്പെടണം. മഹല്ലിലെ തര്‍ക്കങ്ങളുടെ പേരില്‍ ഒരു കാരണവശാലും പള്ളി ഭാരവാഹികള്‍ ആര്‍ക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തരുത്. ആരെയും ഊരുവിലക്കാന്‍ വഖഫ് ബോര്‍ഡ് അനുവദിക്കില്ല. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് മഹല്ല് ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. സമുദായത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ഇമാമുമാര്‍ തയ്യാറാകണം.
മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ കരീമിന്റെ അദ്ധ്യക്ഷതയില്‍ നടന്നചടങ്ങില്‍ പി.എ സൈതുമുഹമ്മദ് മൗലവി ദുആക്ക് നേതൃത്വം നല്‍കി. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.സി.കെ ജാഫര്‍ സ്വാഗതമാശംസിച്ചു.
താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടക്കല്‍ അബ്ദുറഷീദ് മൗലവി ആമുഖ പ്രഭാഷണവും വണ്ണപ്പുറം ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് അന്‍വരി മുഖ്യ പ്രഭാഷണവും നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍ ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.എം ഹാരിദ്, മുഹമ്മദ് ഷഹീര്‍ മൗലവി , ഹനീഫ് കാശിഫി, അബ്ദുല്‍ കബീര്‍ റഷാദി, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.പി അസീസ് ഹാജി,പി.എസ് അബ്ദുല്‍ ജബ്ബാര്‍,എം.എം ബഷിര്‍, എസ്.എം ഷരീഫ്,ടി.എസ് ഷംസുദ്ദീന്‍, സലിം കൈപ്പാടം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, ടി.എച്ച് മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."