ബഹ്‌റൈനില്‍ പ്രവാസികളടക്കം എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വരുന്നു
മനാമ: പ്രവാസികളുള്‍പ്പെടെ ബഹ്‌റൈനില്‍ ഇനി എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം തയ്യാറെടുക്കുന്നു.
കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നടന്ന ഒരു സെമിനാറിനിടെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലഫ്‌നന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ഖലീഫയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. വൈകാതെ ഇതു സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ബഹ്‌റൈനികള്‍ക്ക് 550 ദിനാറും, പ്രവാസികള്‍ക്ക് 290 ദിനാറും വീതമാണ് ആരോഗ്യമേഖലയില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ചെലവിടുന്നത്.
പുതിയ നിയമം വരുന്നതോടെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് തുക ഫണ്ടിലേക്ക് നിക്ഷേപിക്കുകയും പിന്നീട് ഇതില്‍ നിന്നും ആശുപത്രികളിലേക്ക് കൊടുക്കുകയും ചെയ്യും. ഇതുമൂലം ആരോഗ്യമേഖലയില്‍ ചെലവ് നിയന്ത്രിക്കാനും, പണം നല്ലരീതിയില്‍ വിതരണം ചെയ്യുവാനും സാധിക്കും.
കൂടാതെ പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന അവരുടെ സ്‌പോണ്‍സര്‍മാരാണ് അടക്കേണ്ടത്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാരുടേത് സോഷ്യല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് സര്‍ക്കാര്‍ നേരിട്ടു തന്നെ അടയ്ക്കും.
ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."