HOME
DETAILS
MAL
ഇടതുപക്ഷ വനിതാ സംഘടനകള്‍ മൗനം വെടിയണം: കെ.പി.എ മജീദ്
backup
April 05 2017 | 16:04 PM
മലപ്പുറം: ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും ക്രൂരമായി അക്രമിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത പൊലിസ് നടപടി കടുത്ത അപരാധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഗവണ്‍മെന്റിന്റെ സ്ത്രീസുരക്ഷാ പ്രഖ്യാപനങ്ങള്‍ ഈ നടപടിയിലൂടെ അപഹസിക്കപ്പെട്ടിരിക്കുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരേ പൊലിസ് നടത്തിയ അതിക്രമത്തില്‍ ഇടതുപക്ഷ വനിതാസംഘടനകള്‍ മൗനം ഉപേക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും മുഖ്യമന്ത്രിയും സര്‍ക്കാരും മുന്നോട്ടുവരണമെന്നും മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."