ഡി.ജി.പിയെ നീക്കണം: ചെന്നിത്തല
തൃശൂര്‍: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണം. കേരളത്തിലെ പൊലിസ് ഇക്കാലം വരെ ചെയ്യാത്ത ക്രൂരവും സംസ്ഥാനത്തിന് അപമാനകരവുമായ നടപടിയാണ് തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിനു മുന്നില്‍ നടന്നത്. മകന്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ച് പൊലിസ് വാനിലിട്ട് അപമാനിച്ച സംഭവം കേരള ജനതക്ക് പൊറുക്കാനാകില്ല. ഇത് കേരളത്തിലെ സ്ത്രീത്വത്തോട് തന്നെയുള്ള അപമാനമാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയെയും ആശുപത്രി, പത്രം, അടിയന്തര സര്‍വിസുകള്‍, വിവാഹം, പൊതുചടങ്ങുകള്‍, വിവിധ കോളജ് സര്‍വകലാശാല എന്നിവയെയും ഇന്നത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും ഒരുവിധത്തിലുമുള്ള സംഘര്‍ഷങ്ങള്‍ പാടില്ലെന്നും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉംറ അടക്കമുള്ള തീര്‍ഥാടകരെയും ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയെയും കുട്ടനാട്ടിലെ നെല്ല് സംഭരണത്തെയും ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം. ലിജുവും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."