HOME
DETAILS
MAL
സ്വദേശി ദര്‍സ് പരീക്ഷ മെയ് 9,10 തിയതികളില്‍
backup
April 05 2017 | 16:04 PM
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന സ്വദേശി ദര്‍സ് 2016- 2017 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ മെയ് 9 ,10 തിയതികളില്‍ നടക്കും. പ്രത്യേകമായി തയാറാക്കിയ പാഠ്യപദ്ധതിയനുസരിച്ച് നടന്നു കൊണ്ടിരിക്കുന്ന ദര്സില് ഖുര്‍ആന്‍, ഫിഖ്ഹ്, അഖീദ, സ്വഭാവ സംസ്കരണം, തസ്വവ്വുഫ് തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്്. ആഴ്ചയില്‍ നാല് ദിവസം മഗ്രിബ്, സുബഹി നിസ്കാരങ്ങള്ക്ക്് ശേഷം നടക്കുന്ന ക്ലാസിന് പ്രാദേശിക മുഅല്ലിംകള്‍ നേതൃത്വം കൊടുക്കും. ദര്‍സ് സംബന്ധമായും പരീക്ഷ സംബന്ധമായുമുള്ള വിവരങ്ങള്‍ക്ക് 9961081443, 9495022785, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."