സുധീരനെതിരേ നടപടി വേണമെന്ന് കെ.സി ജോസഫ്
കോട്ടയം: എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനം നടത്തിയ വി.എം സുധീരനെതിരേ നടപടി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ. നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് സുധീരന്‍ ചോദ്യംചെയ്യുന്നത്. പര്‍ട്ടിക്കെതിരായ സുധീരന്റെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഇങ്ങനെ പോയാല്‍ ശരിയാവില്ല. നടപടിവേണം. സുധീരന്റെ വാദങ്ങള്‍ ബാലിശമാണ്. ഒരു നഴ്‌സറിക്കുട്ടി പറയുന്ന രീതിയിലാണ് സുധീരന്റെ പ്രതികരണം.
നിയമസഭയില്‍ ശക്തമായാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. അതേസമയം, മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് സുധീരന്റെ ശ്രമം. ദുര്‍ബലമായ കോണ്‍ഗ്രസിനെ 2019ല്‍ തിരിച്ചെത്തിക്കാനാണ് മുന്നണി വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. സുധീരനു പകരം കാര്‍ത്തികേയനായിരുന്നു കെ.പി.സി.സി അധ്യക്ഷനെങ്കില്‍ യു.ഡി.എഫിന് തുടര്‍ഭരണം കിട്ടിയേനെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം സുധീരനാണെന്നും കെ.സി ജോസഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."