കോട്ടെരുമകള്‍ നാട് കീഴടക്കി: ദേശമംഗലം മേഖലയില്‍ ജനങ്ങള്‍ ദുരിതത്തില്‍
ദേശമംഗലം: കോട്ടെരുമകള്‍ കീഴടക്കിയ നാട്ടില്‍ വീടുകളൊഴിഞ്ഞ് നാട് വിടേണ്ട ഗതികേടില്‍ ജനങ്ങള്‍. ദേശമംഗലം, തലശ്ശേരി, ആറങ്ങോട്ടുകര, ചെട്ടിപ്പടി, വരവൂര്‍ മേഖലയിലാണ് വലിയ തോതില്‍ ജനകീയ ദുരിതം. റബ്ബര്‍ മരങ്ങള്‍ പൂക്കുന്നതോടെയാണ് കോട്ടെരുമകള്‍ വന്‍തോതില്‍ എത്തുന്നത്. കറുത്ത നിറത്തിലുള്ള ഈ പ്രാണികള്‍ അതിവേഗം പെരുകി നാട് മുഴുവന്‍ പറന്നെത്തുകയാണ്.
പകല്‍ സമയങ്ങളില്‍ വീടിന്റെ ചുമരുകളിലെ വിടവുകളില്‍ കഴിയുന്ന ഈ പ്രാണികള്‍ രാത്രി കാലങ്ങളില്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയും, ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസമാവുകയുമാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളിലും, കുടിവെള്ളത്തിലുമൊക്കെ ഇവ വീഴുന്നതും ചാകുന്നതുമൊക്കെ നിത്യസംഭവമാണ്. ജനങ്ങള്‍ക്ക് വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മരുന്നുകള്‍ തെളിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ലായെന്നതാണ് സ്ഥിതി. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."