HOME
DETAILS
MAL
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി
backup
April 05 2017 | 19:04 PM
വടക്കാഞ്ചേരി: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനകള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എ ജോളി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വൈ.രജിതാ റാണി എന്നിവര്‍ നേതൃത്വം നല്കി. പഴകിയ മാംസാഹാരങ്ങളും, പച്ചക്കറി ഭക്ഷണ വിഭവങ്ങളും പിടിച്ചെടുത്തു.
ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. തുടര്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗം ഭക്ഷണ വില്പന ശാലകളില്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."