ആര്‍.ഡി ഓഫിസ് ഉദ്ഘാടനം; മുന്‍ എം.എല്‍.എയെ തഴഞ്ഞതായി ആക്ഷേപം
വടകര: ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന വടകര റവന്യു ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥിന് ക്ഷണമില്ല.
മൂന്നു മന്ത്രിമാരും രണ്ട് എം.പിമാരും അഞ്ച് എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വടകര നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളടക്കം 45ഓളം പേരാണ് ക്ഷണിതാക്കളായുള്ളത്. ജില്ലാ കലക്ടറും എ.ഡി.എമ്മും സബ് കലക്ടറുമടക്കമുള്ള ഉദ്യോഗസ്ഥര്‍ വേറെയും ക്ഷണിതാക്കളായുണ്ട്.
എന്നാല്‍ റവന്യു ഡിവിഷന്‍ എന്ന ആശയം നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച വടകരയിലെ മുന്‍ എം.എല്‍.എ അഡ്വ. എം.കെ പ്രേംനാഥിനെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതാണ് വടകരയില്‍ വിവാദത്തിന് വഴിയൊരുക്കുന്നത്.
കെ.പി രാജേന്ദ്രന്‍ റവന്യു മന്ത്രിയായിരിക്കെയാണ് ഇക്കാര്യം അന്ന് എം.എല്‍.എ ആയിരുന്ന പ്രേംനാഥ് ആശയം അവതരിപ്പിച്ചത്. സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടന ചടങ്ങില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. പ്രേംനാഥിനെ ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ സംഘാടക സമിതിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മുന്‍ എം.എല്‍.എമാര്‍ പലരെയും വിളിക്കേണ്ടി വരുമെന്നും ഇതെല്ലാം കോഴിക്കോട്ടുനിന്ന് ചെയ്തതാണെന്ന് പറയുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
കേരള കോണ്‍ഗ്രസ് (ബി) ഗ്രൂപ്പിന്റെ പ്രതിനിധിയും ആര്‍എസ്.പിയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റില്‍പെടുമ്പോഴും നിയമസഭയില്‍ അംഗത്വമുള്ള കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തെ തഴഞ്ഞതായും പരാതിയുണ്ട്. ബാര്‍ അസോസിയേഷന്‍ അംഗങ്ങളെവരെ ക്ഷണിച്ചപ്പോള്‍ തങ്ങളെ വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ജേക്കബ് വിഭാഗം നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."