മങ്കട മണ്ഡലത്തിലെ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറന്നു
മങ്കട: മണ്ഡലത്തില്‍ പുതിയ അധ്യയന വര്‍ഷം മൂന്ന് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ തുറന്നു. മങ്കട ഗവ.എല്‍.പി.സ്‌കൂള്‍,കടുങ്ങപുരം ഹൈസ്‌കൂള്‍,വടക്കാങ്ങര ജി.യു.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങള്‍ തുറന്നത്. മങ്കട പള്ളിപ്പുറം ജി.യു.പി.സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു. എം.എല്‍.എയുടെ ശ്രമഫലമായായി ലഭിച്ച നാല് സ്‌കൂളുകള്‍ക്ക് 4.60 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പായത്. മങ്കട ജി.എല്‍.പി യില്‍ 1.30 കോടി രൂപയുടെ കെട്ടിടോദ്ഘാടനം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി അധ്യക്ഷയായി, ബ്ലോക്ക് പ്രസിഡന്റ് എലിക്കോട്ടില്‍ സഈദ, ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, പി.കെ അബ്ബാസലി,വാര്‍ഡംഗങ്ങളായ എം.ജലജ, റസിയ പൂന്തോട്ടത്തില്‍, മാമ്പറ്റ രത്‌നകുമാര്‍,സി. അശോകന്‍, എന്‍.ശശികുമാര്‍, അഡ്വ കെ. അസ്ഗറലി, പി.കെ കുഞ്ഞിമോന്‍, ടി.എ കരീം, ടി. ഫിറോസ്, ടി. നാരായണന്‍, ജംഷീര്‍, ഉമ്മര്‍ തയ്യില്‍, ആര്‍ ഗീത സംസാരിച്ചു.
മണ്ഡലം ആസ്തി വികസന ഫ@ണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ഉപയോഗിച്ച് ഒരു പഞ്ചായത്തില്‍ മാതൃകാ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ മങ്കട ജി.എല്‍.പി സ്‌കൂളിനെ മാതൃകാ സ്‌കൂളാക്കിയ പ്രഖ്യാപനവും എം.എല്‍.എ നിര്‍വഹിച്ചു.
പള്ളിപ്പുറം: മങ്കട പള്ളിപ്പുറം ജി.യു.പി യില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിട ശിലാസ്ഥാപനം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഈദ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഹറാബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ അസ്‌കറലി, ബ്ലോക്കംഗങ്ങളായ സാലി സേവ്യര്‍, എന്‍. സുബൈദ, കെ.ഗീത, വാര്‍ഡംഗങ്ങളായ കെ.മുഹമ്മദ് സാലിം, കെ.പി സൈഫുദ്ദീന്‍ , എന്‍.ബാലകൃഷ്ണന്‍, എ. സുരേഷ് കുമാര്‍, വി.ഹബീബ്, എ.ഇ.ഒ സോമസുന്ദരന്‍, ബി.പി.ഒ ഹരിദാസന്‍ സംസാരിച്ചു.
വടക്കാങ്ങര: ജി.എല്‍.പി യില്‍ നടന്ന കെട്ടിടോദ്ഘാടനം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഈദ അധ്യക്ഷയായി.
സൈദ് അബൂ തങ്ങള്‍,പഞ്ചായത്ത് പ്രസിഡന്റ് ഹബീബ കരുവള്ളി, പി.ടി.എ പ്രസിഡന്റ് വി.ഉസ്മാന്‍, ബ്ലോക്കംഗം വി.പി നസീമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ലത, വാര്‍ഡംഗങ്ങളായ പി.ജി. രമ്യ, വി. ഫെബിന്‍, അന്‍ഷില പട്ടാക്കല്‍, ഇ.പി ഷുക്കൂര്‍, ടി.കെ അഷ്‌റഫ്. സി.പി സൈനുല്‍ ആബിദീന്‍, എം.മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
കടുങ്ങപുരം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കടുങ്ങപുരം ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി,പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയറാം,ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, ബ്ലോക്ക് പഞ്ചായത്തംഗം ശശിമേനോന്‍, വാര്‍ഡംഗങ്ങളായ പി.കെ അലി, മുഹമ്മദ് ഫസലുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് കരുവാടി കുഞ്ഞാപ്പ, റഹീം വരിക്കോടന്‍, സുഹ നെച്ചിത്തടത്തില്‍, ടി.കെ അബ്ദുല്‍ റഷീദ്, അല്ലൂര്‍ കുഞ്ഞിമുഹമ്മദ്, ഉണ്ണികൃഷ്ണന്‍ പാതിരിക്കോട്, കെ.പി സാദിഖലി, എം.ചോഴിക്കുട്ടി, എ.പി സുരേഷ് ബാബു,എസ്. രാധാമണി, കെ.ലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."