മഴക്കെടുതി: പുറക്കാട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
അമ്പലപ്പുഴ: മഴക്കെടുതിയെ തുടര്‍ന്ന് പുറക്കാട് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പുറക്കാട് പഞ്ചായത്തിലെ 7, 8, 9, 11, 12 വാര്‍ഡുകളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. നാലുചിറ വടക്ക്, തെക്ക്, പടിഞ്ഞാറ്, കൊച്ചുപുത്തന്‍ ചിറ, ഇല്ലിത്തോട് എന്നി പാടശേഖരങ്ങളില്‍ മടവീണ് കൃഷിനാശമുണ്ടായി. വീടുകളില്‍ വെള്ളം കയറി. നാലുചിറ വടക്ക്, തെക്ക്, ഇരണ്ടച്ചാല്‍ ചിറ, പഴയചിറ, മണ്ണംപുറം, ആനച്ചാല്‍, കുന്നുതറ, കൈതപ്പറമ്പ്, മാര്‍ത്തോമാ മിഷന്‍, കൃഷ്ണന്‍ചിറ, പുതുപ്പറമ്പ് തുടങ്ങി ഉയര്‍ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
ജനങ്ങള്‍ അഭയം തേടിയ ക്യാംപുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരിതാശ്വാസ ക്യാംപിലെ ജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ സ്ഥലം എം.എല്‍.എയും പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരന്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ദുരിതാശ്വാസ ക്യാംപിലെ ജനങ്ങള്‍ക്ക് എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പു നല്‍കി. മടവീണ് കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മന്ത്രി കൃഷിവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."