ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലിസ് നടപടി: വയനാട്ടിലും പ്രതിഷേധമിരമ്പി
കല്‍പ്പറ്റ: മകന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പൊലിസ് കാര്യാലയത്തിന് മുന്നില്‍ സമരം നടത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധയിടങ്ങളിലും പ്രതിഷേധമിരമ്പി.
കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സാലി റാട്ടക്കൊല്ലി, പി.പി റനീഷ്, മുഹമ്മദ് അജ്മല്‍, ബിജു റിപ്പണ്‍, അമല്‍ ജോയ്, പി.ജെ ആന്റണി എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. യൂത്ത് ലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."