HOME
DETAILS

തീഷ്ണമായ ഓര്‍മകളില്‍ നിന്ന് സ്വന്തം ഗ്രാമത്തിന്റെ ചരിത്രമെഴുതി ഒ.എം ഹസ്സന്‍

  
backup
April 05 2017 | 22:04 PM

%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8

കയ്പമംഗലം: തീഷ്ണമായ ഓര്‍മകളില്‍ നിന്നും സ്വന്തം അനുഭവ പാഠങ്ങളില്‍ നിന്നും സ്വന്തം ഗ്രാമമായ ചളിങ്ങാടിന്റെ ചരിത്രം എഴുതിരിയിരിക്കുകയാണ് ചളിങ്ങാടിന്റെ സ്വന്തം ഒ.എം ഹസ്സന്‍. സ്വന്തം ഗ്രാമമായ ചളിങ്ങാടിന്റെ മറക്കാനാവാത്ത ഓര്‍മകളാണ് ഹസ്സന്‍ തന്റെ ചരിത്ര താളുകളില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം പതിറ്റാണ്ടുകളോളം തന്റെ പ്രവര്‍ത്തന മേഖലയായിരുന്ന നാട്ടിക മണപ്പുറത്തിന്റെ ചരിത്രവും ഒരു ഗ്രാമത്തിന്റെ ചരിത്രം നാടിന്റേയും എന്ന തന്റെ സൃഷ്ടിയില്‍ ഹസ്സന്‍ കുറിച്ചിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ ഏഴു പതിറ്റാണ്ടിന്റെ തന്റെ അനുഭവ കഥയും അതിന് എത്രയോ വര്‍ഷം മുന്‍പുള്ള വാമൊഴികളും ചേര്‍ത്താണ് ചരിത്ര രചനക്ക് ഹസ്സന്‍ മുന്നിട്ടിറങ്ങിയത്.
യഥാര്‍ഥത്തില്‍ ഹസ്സന്‍ പതിവു ചരിത്രകാരന്റെ ചിട്ടവട്ടങ്ങളില്‍ ജീവിച്ച ആളല്ല. മറിച്ച് കയ്പമംഗലത്തെ ചളിങ്ങാട് ഗ്രാമത്തില്‍ ജനിച്ച് ഇടതുപക്ഷ പ്രവര്‍ത്തകനായി ജീവിച്ച് ഒരു കാലത്ത് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. എണ്‍പതിന്റെ നിറവില്‍ വരും തലമുറക്കായി എഴുതിയ പ്രാദേശിക ചരിത്ര ഗ്രന്ഥമാണ് 'ഒരു ഗ്രാമത്തിന്റെ ചരിത്രം നാടിന്റേയും ' ജവഹര്‍ലാല്‍ നെഹ്‌റിവിനേയും സര്‍ദാര്‍ ഗോപാലകൃഷ്ണനേയും നേരില്‍ കണ്ട ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക ചളിങ്ങാട്ടുകാരന്‍ ഹസ്സന്‍ മാത്രമായിരിക്കും.
ഈ കാഴ്ചകള്‍ക്കും കാലത്തിനുമിടയില്‍ ഒരു പ്രദേശത്തെ ജനത അനുഭവിച്ച തീഷ്ണമായ ജീവിത യാഥാര്‍ഥ്യങ്ങളും ഹസ്സന്റെ ചരിത്ര പുസ്തകം നമ്മോട് പങ്കു വെക്കുന്നുണ്ട്. ഐക്യ കേരളവും ആദ്യ സര്‍ക്കാരും വിമോചന സമരവുമെല്ലാം കയ്പമംഗലത്തുണ്ടാക്കിയ ചലനങ്ങള്‍ തീര്‍ച്ചായായും വരും തലമുറകള്‍ക്ക് നല്‍കുന്നത് പുതിയ അറിവുകളാണ്.
ഒപ്പം രാമച്ച വ്യവസായം ഒരു പ്രദേശത്തിന്റെ ജീവവായുവായിരുന്ന കാലത്തിന്റെ ഓര്‍മകളും അദ്ദേഹം പങ്കു വെക്കുന്നു. പ്രശസ്ത സാഹിത്യകാന്‍ അശോകന്‍ ചരുവില്‍ അവതാരിക എഴുതിയ ഹസ്സന്റെ ഈ ചരിത്ര പുസ്തകം ഇന്നലകളെ മറക്കാത്ത എല്ലാ തലമുറക്കും ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  29 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  44 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago