വെനസ്വല: എല്ലാ വിഭാഗങ്ങളോടും സംഘര്‍ഷത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ യു.എന്‍ ആഹ്വാനം
യുനൈറ്റഡ് നാഷന്‍സ്: വെനസ്വല- കൊളംബിയ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ എല്ലാകക്ഷികളും മുന്നിട്ടിറങ്ങണമെന്ന് യു.എന്‍ അഭ്യര്‍ത്ഥിച്ചു. എന്തുവിലനല്‍കിയും സംഘര്‍ഷത്തില്‍ നിന്ന് എല്ലാ വിഭാഗം ആളുകളും വിട്ടുനില്‍ക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സായുധസൈന്യത്തെ ഒരുനിലയ്ക്കും ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാവരുത്. സംയമനം പാലിക്കാന്‍ എല്ലാ വിഭാഗം ആളുകളും തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
വെനസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുകയും സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌ദോക്ക് അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തതോടെയാണ് തെക്കന്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. രാഷ്ട്രീയ അസ്ഥിരതനിലനില്‍ക്കെ വെനസ്വലയിലേക്ക് ഭക്ഷ്യസാധനങ്ങളെത്തിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാനും കാരണമായി. കൊളംബിയന്‍ അതിര്‍ത്തിയിലുള്ള അമേരിക്കന്‍ വിമാനങ്ങളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കാനെത്തിയവെര സൈന്യം തുരത്താന്‍ ശ്രമിച്ചത് രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചിരുന്നു. സൈനികനടപടിയില്‍ മുന്നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."