തീവ്രവാദ പ്രവര്‍ത്തനം: 50 യുവാക്കള്‍ രാജ്യം വിട്ടതായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: തീവ്രവാദ ആശയങ്ങളില്‍ പ്രചോദിതരായ 50 യുവാക്കള്‍ ഇന്ത്യവിട്ടതായി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനം രാജ്യവിരുദ്ധമാകാതിരിക്കാന് നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ലോക്സഭയെ അറിയിച്ചു. തീവ്രവാദത്തില്‍ ആകൃഷ്ടരായ 50 യുവാക്കള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് പോയിട്ടുണ്ട്. ഇവര്‍ എങ്ങോട്ടാണ് പോയതെന്നു വ്യക്തമല്ല. തീവ്രവാദ ആശയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യന്‍ സംസ്കാരവും ആചാരങ്ങള്‍ക്കും സാധിക്കുന്നുണ്ട്.
ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയം ഇന്ത്യ ഉയര്‍ത്തും. ആസിയാന്‍ രാജ്യങ്ങളിലെ മുസ്്ലിം പണ്ഡിതരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ്്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ നിര്‍ദേശം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."