വംശീയാക്രമണം: ആഫ്രിക്കന്‍ സ്ഥാനപതിമാരുടെ ആരോപണം വേദനിപ്പിക്കുന്നതെന്ന് സുഷമ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്ഥികള്ക്കുനേരെയുണ്ടായത് വംശീയാക്രമണമാണെന്ന ആഫ്രിക്കന്‍ സ്ഥാനപതിമാരുടെ ആരോപണം വേദനിപ്പിക്കുന്നതാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.
ഇന്ത്യ വംശീയാതിക്രമം നടക്കുന്ന രാജ്യമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. പ്രശ്നത്തെക്കുറിച്ച് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.
വിദേശ പൗരന്മാര്ക്കെതിരെയുണ്ടായ ആക്രമണത്തെ വംശീയാതിക്രമമായി ആരോപിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ നടത്തിയ ആരോപണം വസ്തുത തിരിച്ചറിയാതെയാണ്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശികള്‍ക്ക് രാജ്യത്ത് സുരക്ഷയില്ലെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും എല്ലാ വിദേശികള്‍ക്കും ഇന്ത്യയില്‍ സുരക്ഷയുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്വതന്ത്രമായ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് വംശീയാക്രമണമെന്ന് ചൂണ്ടിക്കാട്ടുന്നത് ശരിയല്ല-സുഷമ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."