സി.എം അബ്ദുല്ല മൗലവി വധം: അനിശ്ചിതകാല സമരം 140 ദിനം പിന്നിട്ടു
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ സി.ബി.ഐ കാണിക്കുന്ന അനാസ്ഥക്കെതിരേ നടന്നു വരുന്ന അനിശ്ചിതകാല സമരം 140 ദിനം പിന്നിട്ടു. അബ്ദുല്ല മൗലവിയുടെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഇന്നലത്തെ ചടങ്ങില്‍ കാസര്‍കോട് കൂട്ടായ്മ ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തി. അബ്ദുല്‍ ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്തു. സി.എ.മുഹമ്മ്ദ് ഷാഫി അധ്യക്ഷനായി.
ആമു പാണ്ടിക്കണ്ടം, യുസഫ് ഉദുമ, നൗഫല്‍ ഉളിയത്ത്ടുക, എന്‍.എ സീതി ശഫീഖ് സി.യു.ബഷീര്‍ പൈക്ക, മുഹമ്മദ് ശാഫി തളങ്കര, പി.കെ.മുഹമ്മദ്, പി.എം അഹമ്മദ്,ഷാഹുല്‍ഹമീദ്, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത് സംസാരിച്ചു.
പ്രക്ഷോഭം വിജയിപ്പിക്കും
തളങ്കര: സമസ്ത സീനിയര്‍ ഉപാധ്യക്ഷനായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമസ്ത നേതൃത്വത്തില്‍ 28ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന പ്രക്ഷോഭ സമ്മേളനം വിജയിപ്പിക്കാന്‍ ഹുദവീസ് അസോസിയേഷന് (ഹാദിയ) ജില്ലാ ചാപ്റ്റര്‍ തീരുമാനിച്ചു. യോഗത്തില്‍ 2019-2021 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തളങ്കര മാലികുദ്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ ചേര്‍ന്ന യോഗം സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷനായി. ഹാദിയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ശരീഫ് ഹുദവി ചെമ്മാട് മുഖ്യ പ്രഭാഷണം നടത്തി. ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി മാസ്തിക്കുണ്ട്, മുനീര്‍ ഹുദവി തോടാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."