HOME
DETAILS

ധീരജവാന് ആദരവുമായി കോഴിക്കോട്ടെ ദലിത് സംഘടനകള്‍

  
backup
February 26, 2019 | 4:34 AM

%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95

കോഴിക്കോട്: കശ്മിര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഹവില്‍ദാര്‍ വി.വി വസന്തകുമാറിന് ജില്ലയിലെ വിവിധ പട്ടികവിഭാഗം സമുദായ സംഘടനകളുടെ ആദരാഞ്ജലികള്‍ നാളെ സമര്‍പ്പിക്കും.
സുരക്ഷാ സേനകളിലേക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന എരഞ്ഞിപ്പാലത്തെ കേന്ദ്രമായ പി.ആര്‍.ടി.സിയിലെ വിദ്യാര്‍ഥികളും ജില്ലയിലെ പ്രമുഖ പട്ടിക വിഭാഗം സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പി.ആര്‍.ടി.സി സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളാ സാംബവര്‍ സൊസൈറ്റി, കേരള ദലിത് ഫെഡറേഷന്‍, കരിമ്പാല സമുദായ ക്ഷേമസമിതി, ഭാരതീയ പട്ടിക ജനസമാജം, മലബാര്‍ പട്ടികജാതി സംരക്ഷണ സമിതി, സാധുജന പരിഷത്ത്, പട്ടികജാതിവര്‍ഗ സംരക്ഷണ സമിതി തുടങ്ങിയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
വി.വി വസന്ത്കുമാറിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്ത് സംഘം പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വിദ്യാര്‍ഥികളും സംഘടനാ നേതാക്കളുമടങ്ങുന്ന സംഘം നാളെ രാവിലെ എട്ടിന് പുറപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  22 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  22 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  22 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  22 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  22 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  22 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  22 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  22 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  22 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  22 days ago