കിലെ വാര്‍ഷിക സമാപന സമ്മേളനം ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) 40ാമത് വാര്‍ഷിക സമാപന സമ്മേളനം ഇന്ന് മുതല്‍ 28 വരെ സ്വപ്നനഗരിയില്‍ നടക്കും. പ്രദര്‍ശന വിപണന മേള രാവിലെ 10 ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളന ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും. എളമരം കരീം എം.പി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനാകും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ വി ശിവന്‍കുട്ടി, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ അനില്‍കുമാര്‍, എ പ്രദീപ്കുമാര്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. 27, 28 തിയതികളിലായി നവകേരള നിര്‍മാണ തൊഴിലാളികളുടെയും സംഘടനകളുടെയും പങ്ക്, സ്ത്രീകളും തൊഴില്‍ മേഖലയും, തൊഴില്‍ മേഖല പരിഷ്‌കാരങ്ങള്‍, കേരളത്തിലെ അതിഥി തൊഴിലാളികള്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."