HOME
DETAILS
MAL
പിണറായി വിജയന് ആഭ്യന്തരം ഒഴിയണം: ജോണി നെല്ലൂര്‍
backup
April 06 2017 | 10:04 AM
മലപ്പുറം: പൊലിസിനെ നിയന്ത്രിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനാണെന്നും അതിനുകഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരം ഒഴിയണമെന്നും കേരള കോണ്‍ഗ്രസ്(ജേക്കബ് വിഭാഗം) ചെയര്മാന് ജോണി നെല്ലൂര്‍. നീതിതേടി ചെന്ന കമ്മ്യൂണിസ്റ്റുകാരിയായ ഒരു വീട്ടമ്മയോട പിണറായി പൊലിസ് കാണിച്ച നരനായാട്ട് എല്ലാവരെയും വേദനപ്പിച്ചു.
പൊലിസ് നടപടിക്കെതിരേ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തതായും ഇതിന്റെ പ്രതിഫലനം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകും. യു.ഡി.എഫ് വിട്ട ശേഷവും കെ.എം മാണി മുന്നണിക്കു വിരുദ്ധമായ ഒരു പ്രവര്‍ത്തനവും ചെയ്തിട്ടില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."