സാംസ്കാരിക നിലയം നിര്‍മിക്കാന്‍ എം.പി ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല
എരുമപ്പെട്ടി: സാംസ്കാരിക നിലയം നിര്‍മിക്കാന്‍ ഫണ്ടനുവദിച്ചിട്ടും പഞ്ചായത്ത് തടസം നില്‍ക്കുന്നുവെന്ന് ആരോപണം. നിലപാടിനെതിരേ ഭരണ സമിതി യോഗത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. എരുമപ്പെട്ടി പഞ്ചായത്തിലെ മുണ്ടന്‍ കോട് കോളനിയില്‍ സാംസ്കാരിക നിലയം നിര്‍മിക്കുന്നതിനായി എം.പി പി.കെ ബിജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 10 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
നിലവില്‍ ഇവിടെ സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ കിയോസ്ക്ക് കെട്ടിടം പൊളിച്ചുമാറ്റിയാണ് സാംസ്കാരിക നിലയം നിര്‍മിക്കേണ്ടത്. സാംസ്കാരിക നിലയം വരുന്നതോടെ മുണ്ടന്‍ കോട് കോളനിയുടെ മുഖഛായ മാറുമെന്നും യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇത് വലിയ പ്രചോദനമാകുമെന്നും വാര്‍ഡ് മെംബര്‍ പ്രസീദശശിധരന് പറഞ്ഞു. കോളനിയുടെ സമഗ്ര വികസനത്തിന് 20,50,000 രൂപ എം.പി ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തിലെ വികസന വിരോധികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്ത് ഭരണസമിതി വാര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുകയാണെന്ന് വാര്‍ഡ് മെംബര്‍ പ്രസീദ ശശിധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."