ഊട്ടിക്ക് സമീപം ബസ് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു
ഊട്ടി: ഊട്ടിക്കും മേട്ടുപ്പാളയത്തിനുമിടയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാരായ ഏഴുപേര്‍ മരിച്ചു. ഊട്ടി സ്വദേശിനി ശാന്തകുമാരി(55), കാന്തലിലെ അല്‍മാസ്(29), ഞൊണ്ടിമേടിലെ നന്തകുമാര്‍(36), കുന്നൂര്‍ സ്വദേശികളായ ദിനേഷ്(30), പുഷ്പന്‍(30), പേളിതല സ്വദേശി ധര്‍മന്‍(64), ബംഗളൂരു സ്വദേശിനി ജയശ്രീ (45) എന്നിവരാണ് മരിച്ചത്. ബസ് ഡ്രൈവര്‍ രാജ്കുമാര്‍, പ്രഭാകരന്‍ തുടങ്ങിയ 33 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഊട്ടി-മേട്ടുപാളയം ദേശീയ പാതയിലെ മന്തടയില്‍ ഇന്നലെ രാവിലെ 11നാണ് അപകടം. ഊട്ടിയില്‍ നിന്ന് കുന്നൂരിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് 300 അടി കൊക്കയിലേക്ക് മറിഞ്ഞത്. എതിരെ വരികയായിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാല്‍പ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഊട്ടിയില്‍ നിന്നും കുന്നൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയും പരിസരവാസികളും മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇടതടവില്ലാതെ പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."