ദേശീയ വെറ്ററന്‍സ് ഫുട്ബോള്‍: മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ടീം പരിശീലനത്തിനായി അരിമ്പൂരിലെത്തി
അന്തിക്കാട്: ഡെറാഡൂണില്‍ നടക്കുന്ന അന്‍പത് വയസിനു മുകളിലുള്ളവരുടെ ദേശീയ വെറ്ററന്‍സ് ഫുട്ബോള്‍ മത്സരത്തിനുള്ള കേരളാ ടീം പരിശീലനത്തിനായി തൃശൂര്‍ അരിമ്പൂരില്‍ ഒത്തുകൂടി. 28 മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ദേശീയ വെറ്ററന്‍സ് ഫുട്ബോള്‍ ഡെറാഡൂണില്‍ നടക്കുന്നത്. അന്‍പതു വയസിന് മുകളിലുള്ളവരുടെ ഈ കായിക മാമാങ്കത്തിന് മാറ്റുരക്കാന്‍ കേരള ടീമില്‍ എല്ലാ ജില്ലകളില്‍ നിന്നും ഉള്ളവരുണ്ട്.
മുന്‍ സംസ്ഥാന താരങ്ങളും യൂനിവേഴ്സിറ്റി താരങ്ങളും അടങ്ങുന്നതാണ് ടീം. മൂന്ന് ആഴ്ചകളിലായി അരിമ്പൂരും അയ്യന്തോളുമാണ് ടീമിന്റെ പരിശീലനം. സജീന്ദ്രന് മോഹനാണ് കോച്ച്. ടീം മാനേജര്‍ റാഫേല്‍ ചിറ്റിലപ്പിള്ളിയാണ്. ദേശീയ റഫറിയും എ.ഐ.എഫ്.എഫ് മാച്ച് കമ്മിഷ്ണറുമായ ഡെന്നി ജേക്കബാണ് ടീം ക്യാപ്റ്റന്‍. ഡെറാഡൂണില്‍ വച്ചുള്ള ദേശീയ മത്സരത്തില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളാണ് ഏറ്റുമുട്ടുന്നത്.
ഇതിനു മുന്നോടിയായി ഇവര്‍ക്കുള്ള ജേഴ്സി വിതരണവും നടന്നു.
അരിമ്പൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സാംബശിവന് ഇവര്‍ക്കുള്ള ജേഴ്സികള്‍ വിതരണം ചെയ്തു.
അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ്, വാര്‍ഡ് മെംബര്‍ ശില്പ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."