കൊവിഡ്-19: ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ രംഗത്ത്
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിരിക്കെ 16 വരെയെങ്കിലും നീട്ടണണമെന്നാണ് ആവശ്യം. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
അതിനിടെ, കേന്ദ്രം നീട്ടിയാലും ഇല്ലെങ്കിലും രോഗികളുടെ എണ്ണം കൂടുതലുള്ള മുംബൈയിലും പൂനെയിലും ലോക്ഡൗണ്‍ നീട്ടാനാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ തൂരുമാനം. മേയ് 18വരെ ലോക്ഡൗണ്‍ തുടരാനാണ് ധാരണ. പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യം മുന്നോട്ട് വയ്ക്കും.
സംസ്ഥാനത്തെ മറ്റിടങ്ങളില്‍ കേന്ദ്ര നിര്‍ദ്ദേശം തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ, സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെ കൊണ്ട് പോവണമെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ആറ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."