പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന്
എടത്തനാട്ടുകര: ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ പൗരാവകാശ ലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരേ ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ധീന്‍. ഫാസിസം തീന്‍ മേശയില്‍നിന്ന് തുടങ്ങി ഇന്നു കല, സാഹിത്യം, സിനിമ പൗരാവകാശങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും മനുഷ്യാവകാശ ലംഘങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മതപ്രബോധനം പൗരാവകാശമാണ് എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി എടത്തനാട്ടുകാരയില്‍ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അക്ബറലി അലനല്ലൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ്, ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ശിഹാബ് പൂക്കോട്ടൂര്‍, സി.അഷറഫ്, തബ്‌സീം സംസാരിച്ചു. നിച്ച് ഓഫ്ട്രൂത് ഡയറക്ടര്‍ എം.എം അക്ബര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധനം ചെയ്തു. സാലിഹ് ടി.പി സ്വാഗതവും ഷാക്കിര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
മതപ്രബോധനം പൗരാവകാശമാണ് എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി എടത്തനാട്ടുകാരയില്‍ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം എം.എല്‍.എ എന്‍. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."