HOME
DETAILS
MAL
കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി ശാന്തിക്കാരന് അറസ്റ്റില്‍
backup
April 06 2017 | 18:04 PM
ശ്രീകൃഷ്ണപുരം: കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിലെ ഉത്സവശേഷം മാര്‍ച്ച് എട്ടിന് വൈകിട്ട് ക്ഷേത്രം മാനേജര്‍ ഇരുപത്തി ഒന്നു പവന് വരുന്ന തിരുവാഭരണവും മറ്റും ശാന്തിക്കാരന് അനീഷ് നമ്പൂതിരിയെ ഏല്പിച്ചതായി ശ്രീകൃഷ്ണപുരം പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. നാലര ലക്ഷം വിലവരുന്ന തിരുവാഭരണം ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ പണയപ്പെടുത്തിയതായും പറയുന്നു. ശ്രീരാമനവമി ദിവസമായ ബുധനാഴ്ച തിരുവാഭരണം ചാര്‍ത്താതിരുന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ ശ്രീകൃഷ്ണപുരം പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."