കിടപ്പുരോഗികള്‍ക്കൊരു കൈത്താങ്ങ്; അഖില കേരളാ വടംവലി മത്സരം സംഘടിപ്പിച്ചു
കാവുംമന്ദം: കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായി തരിയോട് സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് സംഘടിച്ച അഖില കേരളാ വടംവലി മത്സരം ആവേശമായി.
മത്സരം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായി. ഫൈനല്‍ മത്സരത്തില്‍ പാലക്കാട് ജെ.വി.സി കാറല്‍മണ്ണയെ പരാജയപ്പെടുത്തി ജാസ് വണ്ടൂര്‍ മലപ്പുറം ജേതാക്കളായി. യു.എ.ഇ പ്രവാസി വയനാടിന്റെ സഹായത്തോടെ ഐ.ആര്‍.ഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ മത്സര വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പപ്പന്‍ പിണങ്ങോട് നല്‍കിയ പ്രൈസ് മണിയും ട്രോഫിയും മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജേഷ്, രണ്ടാം സ്ഥാനക്കാര്‍ക്ക് ബ്രഡ് ആന്‍ഡ് ബട്ടര്‍ നല്‍കുന്ന പ്രൈസ് മണിയും ട്രോഫിയും ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം എ.ഡി ജോണ്‍ എന്നിവര്‍ വിതരണം ചെയ്തു.
യോഗത്തില്‍ പഞ്ചായത്ത് അംഗം ആന്‍സി ആന്റണി, സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍, മുരളീധരന്‍, ഹമീദ് കൂരിയാടന്‍, നൂറുദ്ദീന്‍ പനമരം, പപ്പന്‍ പിണങ്ങോട്, വിന്‍സന്റ് മൂലക്കര, കെ.എം ജോര്‍ജ്ജ്, ജിമ്മി കൊടികുളം, സജി വെള്ളച്ചിമൂല, ജാസര്‍ പാലക്കല്‍, പി.വി ജെയിംസ്, സഞ്ജിത്, പ്രദീപ് തണല്‍, ഷൈന്‍ സെബാസ്റ്റ്യന്‍ സംസാരിച്ചു. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്റ് ഷമീം പാറക്കണ്ടി സ്വാഗതവും എം. ശിവാനന്ദന്‍ നന്ദിയും പറഞ്ഞു. മുസ്തഫ പറക്കാട്, കെ.ടി ഷിബു, സലിം വാക്കട, ശാന്തി അനില്‍, അനില്‍കുമാര്‍, ജോസ്, റെജി, രാജു, മോളി ജോയ്, സനല്‍രാജ്, ജൂലി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."