ആറ് ടൂറിസം സര്‍ക്യൂട്ടുകളുടെ പ്രഖ്യാപനം ഇന്ന്
തൃശൂര്‍: ജില്ലയുടെ സാംസ്‌കാരിക കലാപാരമ്പ്യരത്തെ ടൂറിസവുമായി കണ്ണിചേര്‍ക്കുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ ആറ് ടൂറിസം സര്‍ക്യൂട്ടുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഹോട്ടല്‍ ഗരുഡ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ എ.സി.മൊയ്തീനും അഡ്വ. വി.എസ്.സുനില്‍കുമാറും സര്‍ക്യൂട്ടുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതിനായി നീല, കാപ്പി, മഞ്ഞ, ഓറഞ്ച്, പച്ച, ചുവപ്പ് നിറങ്ങളിലാണ് സര്‍ക്യൂട്ടുകള്‍ നിര്‍ണയിച്ചിട്ടുളളത്. നീല, കാപ്പി, മഞ്ഞ സര്‍ക്യൂട്ടുകള്‍ മന്ത്രി എ.സി.മൊയ്തീനും ഓറഞ്ച്, പച്ച, ചുവപ്പ് സര്‍ക്യൂട്ടുകള്‍ മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും ഉദ്ഘാടനം ചെയ്യും.
സര്‍ക്യൂട്ട് ലോഗോ ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പ്രകാശനം ചെയ്യും. മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അസിസ്റ്റന്റ് കളക്ടര്‍ കൃഷ്ണ തേജ സര്‍ക്യൂട്ട് സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി എസ്.ഷാഹുല്‍ ഹമീദ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."