രണ്ട് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി : ആലുവ - എറണാകുളം റോഡിനു സമീപമുള്ള രണ്ട് ഹോട്ടലുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് താല്കാലികമായി പുതുക്കി നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ - എറണാകുളം റോഡ് ദേശീയ പാതയുടെയോ സംസ്ഥാന പാതയുടെയോ ഭാഗമല്ലെന്നും സിറ്റി റോഡ് മാത്രമാണെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പള്ളിയിലെ കാര്‍ത്തിക റീജന്‍സി, പാലാരിവട്ടം റിനൈ കൊച്ചി എന്നീ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ദേശീയപാതയോരത്തോ സംസ്ഥാന പാതയോരത്തോ അല്ലെങ്കില്‍ ഇവയ്ക്ക് ലൈസന്‍സ് പുതുക്കി നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നലെ വീണ്ടും ഹരജി പരിഗണിച്ചപ്പോള്‍ ആലുവ - എറണാകുളം റോഡ് സിറ്റി റോഡാണെന്ന് വ്യക്തമാക്കി ഹൈവേ സംരക്ഷണ നിയമപ്രകാരമുള്ള രേഖ ഹരജിക്കാര്‍ ഹാജരാക്കി. ഇത്തരത്തില്‍ ആലുവ - എറണാകുളം റോഡ് സിറ്റി റോഡ് മാത്രമാണെങ്കില്‍ ഹരജിക്കാരുടെ ഹോട്ടലിന് ലൈസന്‍സ് പുതുക്കി നല്കാന് തടസമില്ലെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. തുടര്‍ന്ന് താല്കാലികമായി ലൈസന്‍സ് അനുവദിക്കുന്നത് ഈ ഹരജിയിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."