ഗൗരി ലങ്കേഷിനെ കൊന്നത് തന്റെ മതത്തെ രക്ഷിക്കാനെന്ന് പ്രതി
ബംഗളൂരു: മാധ്യമപ്രവര്‍ത്തകയായ ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയത് തന്റെ മതത്തെ രക്ഷിക്കാനെന്ന് പിടിയിലായ പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം. ആരെയാണ് താന്‍ കൊലപ്പെടുത്തുന്നതെന്ന് അറിയില്ലായിരുന്നെന്ന് പ്രതി പറഞ്ഞു.
2017 മെയ് മാസത്തിലാണ് തന്നെ കൊലയ്ക്കായി നിയോഗിക്കുന്നത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കൊലപ്പെടുത്തിയ ശേഷമാണ് അത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസിലായതെന്ന് പ്രതി പറഞ്ഞു. അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് പ്രതി പരുശറാം പറഞ്ഞു.
2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുമ്പില്‍ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. സെപ്തംബര്‍ മൂന്നിനാണ് താന്‍ ബംഗളൂരുവിലെത്തിയതെന്നും എയര്‍ഗണ്‍ ഉപയോഗിക്കാന്‍ ബെലഗവിയില്‍ നിന്ന് തനിക്ക് പരിശീലനം ലഭിച്ചുവെന്നും പ്രതി പറഞ്ഞു.
പരശുറാം അടക്കം മൂന്നു പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നാണ് പൊലിസ് സംഘത്തിന് ലഭിച്ച വിവരം. മറ്റ് മൂന്നു പേര് ആരാണെന്ന് അറിയില്ലെന്ന് പരശുറാം മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."